കോഴിക്കോട് കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിങ്), ഐ ടി ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവിൽ, ഐ ടി ഐ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നതിനായി ജൂൺ 19 ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസിൽ ഇൻറർവ്യൂ നടത്തുന്നു. യോഗ്യതയുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ട് ഇൻറർവ്യൂവിന് ഹാജരാകണം.