ജില്ലാ സ്‌കിൽ കമ്മിറ്റിയും തോട്ടട ഐ ഐ എച്ച് ടിയും കെയ്‌സ് സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിയ ഡൈയിംഗ് പരിശീലന പരിപാടിയുടെ സമാപനം കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു. മൂന്ന് ഘട്ടങ്ങളിലായി 60 പേർക്കാണ് പരിശീലനം നൽകിയത്. സർട്ടിഫിക്കറ്റ് വിതരണം എംഎൽഎ നടത്തി. കോളയാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡഡന്‌റ് എം റിജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡഡന്‌റ് കെ ഇ സുധീഷ്, സ്ഥിരംസമിതി അധ്യക്ഷ ശ്രീജ പ്രദീപ്, വാർഡ് അംഗം കെ വി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധി കെ രാജൻ, പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത്, പഞ്ചായത്ത് കൈത്തറി തൊഴിലാളി യൂണിയൻ സെക്രട്ടറി കെ പ്രിയൻ, ഐ ഐ എച്ച് ടി എക്‌സി. ഡയറക്ടർ എൻ ശ്രീധന്യൻ, ടെക്‌നിക്കൽ സൂപ്രണ്ട് എം ശ്രീനാഥ് എന്നിവർ സംസാരിച്ചു.