തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 സ്പിൽ ഓവർ ഉൾപ്പെടുത്തിയുള്ള വാർഷിക പദ്ധതി അംഗീകാരത്തിനായി ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. 24 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക്‌ അംഗീകാരം നൽകി. നേരത്തെ 64 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സ്പിൽ ഓവർ ഉൾപ്പെടുത്തിയുള്ള പദ്ധതികൾക്ക്‌ അംഗീകാരം നൽകിയിരുന്നു. ഇതോടെ ജില്ലയിൽ ആകെ 88 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സ്പിൽ ഓവർ ഉൾപ്പെടുത്തിയുള്ള വാർഷിക പദ്ധതികൾക്ക്‌ അംഗീകാരം നൽകി.

ജില്ലാ ആസൂത്രണ സമിതി നിർദ്ദേശിച്ച പ്രധാന പദ്ധതികളായ എ.ബി.സി പ്രോഗ്രാം, സ്നേഹസ്പർശം, ടെക്നോളജി ഇൻക്യുബേഷൻ സെന്റർ, വയോക്ലബ്, ജീവതാളം എന്നീ പദ്ധതികളും സർക്കാർ മുൻഗണന നൽകി നിർദ്ദേശിച്ച മാലിന്യ സംസ്കരണ പദ്ധതികൾക്കും ശുചിത്വ സംവിധാനങ്ങൾക്കും ഊന്നൽ നൽകിയാണ്‌ 2023-24 വാർഷിക പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങൾ സമർപ്പിച്ചത്.

ജില്ലാ ആസൂത്രണ സമിതി അംഗം സുരേഷ്‌ കൂടത്താങ്കണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്ലാനിംഗ്‌ ഓഫീസർ  ടി.ആർ.മായ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.