പത്രപ്രവര്‍ത്തന മേഖലയില്‍ നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങും അടക്കമുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം സംബന്ധിച്ച് കേരള മീഡിയ അക്കാദമി ശില്പശാല സംഘടിപ്പിച്ചു. കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് ശില്പശാല ഉദ്ഘാടനം ചെയ്തു. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെയും മാതൃഭൂമി മീഡിയ സ്‌കൂളിന്റെയും സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.

നിര്‍മ്മിത ബുദ്ധിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും ഇതുപയോഗിച്ചുള്ള ടൂളുകളില്‍ പ്രായോഗിക പരിശീലനം നേടുന്നതിനും സംസ്ഥാനത്തെ പത്രപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കുന്നതായിരുന്നു ശില്പശാല. മേഖലയിലെ വിദഗ്ദർ ക്ലാസ്സുകള്‍ നയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ലജീഷ് വി. എൽ, പ്രസ്സ്ക്ലബ്ബ് പ്രസിഡന്റ് ഫിറോസ്ഖാൻ, സെക്രട്ടറി പി. എസ് രാഗേഷ്, മാതൃഭൂമി കൺസൽട്ടന്റ് സുനിൽ പ്രഭാകർ തുടങ്ങിയവർ പങ്കെടുത്തു.