കുന്നുമ്മൽ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിന്റെയും ആത്മ കോഴിക്കോടിന്റെയും ആഭിമുഖ്യത്തിൽ ശാസ്ത്രീയ പശുപരിപാലന രീതികളെ കുറിച്ചും ശുദ്ധമായ പാലുൽപാദനത്തെ കുറിച്ചും അവബോധം നൽകുവാനായി ക്ഷീര കർഷകർക്ക് പരിശീലനം നൽകി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ചന്ദ്രി നിർവഹിച്ചു. ചടങ്ങിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി നഫീസ അധ്യക്ഷത വഹിച്ചു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ, കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോഹൻദാസ് മാസ്റ്റർ, കുന്നുമ്മൽ ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ ലീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,കൈരളി, ആത്മ ചെയർമാൻ ദിനേശൻ, ക്ഷീര വികസന ഓഫീസർ അനുശ്രീ.എസ്, ഡയറി ഫാം ഇൻസ്ട്രക്ടർ മഹേഷ്.പി എന്നിവർ സംസാരിച്ചു. വെറ്ററിനറി സർജൻ ഡോ.മുഹമ്മദ് ആസിഫ്, ക്ഷീര വികസന ഓഫീസർ സജിത പി എന്നിവർ ക്ലാസുകൾ നയിച്ചു.