മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിട പരിശോധനക്കും വിവരശേഖരണത്തിനും ഡാറ്റ എന്‍ട്രിക്കുമായി അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ (സിവില്‍ എഞ്ചീനിയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ ജൂണ്‍ 23 ന് യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 04936 202418.