വയനാട്: ഒയിസ്‌ക ഇന്റര്‍നാഷണല്‍ കല്‍പ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പൊഴുതന പഞ്ചായത്തിലെ ആനോത്ത് ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷിയിറക്കി. പാരമ്പര്യ കര്‍ഷകന്‍ ദിവാകരന്‍ ആനോത്ത് ഉദ്ഘാടനം ചെയ്തു. നിലമൊരുക്കുന്നതു മുതല്‍ എല്ലാ ഘട്ടത്തിലും അംഗങ്ങള്‍ പങ്കെടുത്തു. തികച്ചും ജൈവരീതിയില്‍ കൃഷിവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് കൃഷി. ചടങ്ങില്‍ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ലവ്‌ലി അഗസ്റ്റിന്‍, ചാപ്റ്റര്‍ പ്രസിഡന്റ് സിറാജുദ്ദീന്‍, സെക്രട്ടറി ഷാജി തദ്ദേവൂസ്, കോഡിനേറ്റര്‍ മുഹമ്മദലി, ഉമ്മര്‍ മണക്കാടന്‍, അഡ്വ. അബ്ദുറഹിമാന്‍, നിഷാ രത്‌നരാജ്, ഷംന നസീര്‍, നിഷാ ബേബി, ഹസ്‌ന റാണി, തന്‍സീര്‍, സോനു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.