കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ സമർപ്പിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, 2023 (One Time Settlement Scheme 2023), അംഗീകരിക്കുന്നതുമായി പൊതു തെളിവെടുപ്പ് ജൂൺ 22 ന് കമ്മീഷന്റെ തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ നടത്തും. രാവിലെ 10.30 ന് തെളിവെടുപ്പ് ആലംഭിക്കും. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരവും പങ്കെടുക്കാം.
വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജൂൺ 21 ന് ഉച്ചയ്ക്ക് 12 നു മുൻപായി, പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിലിൽ അറിയിക്കണം. തപാൽ മുഖേനയും ഇ-മെയിൽ വഴിയും (kserc@erckerala org) പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ/ഇ-മെയിൽ (kserc@erckerala.org) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം. സി വി രാമൻപിളള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ 21 നു വൈകീട്ട് അഞ്ച് വരെ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. കെ.എസ്.ഇ.ബി സമർപ്പിച്ച പെറ്റീഷൻ (OP No.35/2023) കമ്മീഷന്റെ erckerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.