ശബരിമല: ഇരുമുടിക്കെട്ടില്ലാതെ വരുന്നവര്‍ക്ക് കെട്ടുനിറയ്ക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് പമ്പയില്‍ ഒരുക്കി. പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപം 24 മണിക്കൂറും ഈ സൗകര്യമുണ്ടാകും. ക്ഷേത്രത്തിനു സമീപമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ 250 രൂപ അടച്ച് ക്ഷേത്രത്തിനു പുറകുവശത്തുള്ള കെട്ടുനിറ മണ്ഡപത്തില്‍ രസീത് കാണിക്കണം. അവിടെ പമ്പാ മേല്‍ശാന്തിയോ സഹശാന്തിമാരോ ഇരുമുടി നിറച്ച് തലയിലേറ്റിത്തരും. ഒന്നില്‍ക്കൂടുതല്‍ നെയ്‌ത്തേങ്ങ നിറയ്ക്കണമെന്നുള്ളവര്‍ക്ക് നെയ്‌ത്തേങ്ങ ഒന്നിന് 80 രൂപ എന്ന നിരക്കില്‍ നല്‍കേണ്ടി വരും. ഇരുമുടിക്കെട്ടിനുള്ള സാധനങ്ങളുമായി എത്തുന്നവര്‍ 150 രൂപയുടെ രസീതെടുത്താല്‍ ഇരുമുടിക്കെട്ടു നിറച്ച് ശിരസിലേറ്റിത്തരും.
ഇരുമുടിക്കെട്ടില്ലാതെ വരുന്നവര്‍ക്ക് വടക്കേനട വഴി ദര്‍ശനം
ശബരിമല: ഇരുമുടിക്കെട്ടില്ലാതെ അയ്യപ്പദര്‍ശനത്തിനെത്തുന്നവര്‍ക്ക് വടക്കേനട വഴി കയറി ദര്‍ശനം നടത്താന്‍ ദേവസ്വം ബോര്‍ഡ് സൗകര്യമൊരുക്കി. പതിനെട്ടാംപടി കയറി ദര്‍ശനം നടത്താന്‍ ഇരുമുടിക്കെട്ട് നിര്‍ബന്ധമാണ്.