സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കട്ടേല, കുളത്തുപ്പുഴ, ചാലക്കുടി, അട്ടപ്പാടി, നല്ലൂര്‍നാട്, കണിയാമ്പറ്റ, കണ്ണൂര്‍, കാസര്‍ഗോഡ്, ഞാറനീലി എന്നീ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ NEET – KEAM പ്രവേശന പരീക്ഷക്ക് കുട്ടികളെ പരിശീലിപ്പിക്കാന്‍ സ്ഥാപനങ്ങളില്‍ നിന്ന് പ്രൊപ്പോസല്‍ ക്ഷണിച്ചു. 2023-24 അധ്യയന വര്‍ഷം പ്ലസ്ടു സയന്‍സ് ബാച്ചില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ താല്‍പ്പര്യമുള്ളവര്‍ ഒരു വര്‍ഷ പരിശീലനവും +1 വിദ്യാര്‍ഥികള്‍ക്കായി രണ്ടു വര്‍ഷം നീളുന്ന പരിശീലനവും സ്ഥാപനങ്ങളില്‍ എത്തി അവധി ദിവസങ്ങളിലും ശനി ഞായര്‍ ദിവസങ്ങളിലും നടത്തണം. 10 വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയമുള്ള സ്ഥാപനങ്ങളാണ് പ്രൊപ്പോസലുകള്‍ നല്‍കേണ്ടത്.

പ്രൊപ്പോസല്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30 വൈകീട്ട് മൂന്ന്. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് 23ന് വൈകീട്ട് 3ന് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0471-2303229, 1800 425 2312.