സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികളിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 100 കുട്ടികൾക്കായി 2024 ലെ NEET/KEAM പ്രവേശന പരീക്ഷയ്ക്ക് മുൻപായി ഒരു വർഷം നീളുന്ന പ്രത്യേക പരീക്ഷാ പരിശീലനം നടത്തുന്നതിനായി മേഖലയിൽ 10 വർഷം പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു. പ്രവേശന പരീക്ഷയ്ക്ക് തൊട്ട് മുൻപ് വരെ പരിശീലനം നൽകണം. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേക താമസ സൗകര്യം (ഭക്ഷണ സൗകര്യം ഉൾപ്പെടെ) ഉണ്ടായിരിക്കണം.
പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 30 വൈകീട്ട് മൂന്ന് മണി. പ്രീബിഡ് മീറ്റിംഗ് 23ന് വൈകിട്ട് 3 മണിക്ക് പട്ടികവർഗ വികസന വകുപ്പ് ഡയക്ടറേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2303229, 0471-2304594.