കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ എറണാകുളം (04842575370, 8547005097) ചെങ്ങന്നൂര്‍ (04792454125, 8547005032), അടൂര്‍ (04734230640, 8547005100), കരുനാഗപ്പള്ളി (04762665935, 8547005036), കല്ലൂപ്പാറ (04692678983, 8547005034), ചേര്‍ത്തല (04782553416, 8547005038), ആറ്റിങ്ങല്‍ (9446700417, 9846934601, 8547005037), പൂഞ്ഞാര്‍ (9562401737, 8547005035), കൊട്ടാരക്കര (04742458764, 8547005039) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2023-24 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി 2023 ജൂണ്‍ 17ാം തീയതി മൂന്ന് മണിവരെ ദീര്‍ഘിപ്പിച്ചു.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ടും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും അതതു കോളേജുകളില്‍ ജൂണ്‍ 20ന് വൈകുന്നേരം നാല് മണിവരെ സമര്‍പ്പിക്കാം. അപേക്ഷ www.ihrodnline.org/ihrdnri എന്ന വെബ്‌സൈറ്റ് വഴിയോ മേല്‍പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.ihrd.ac.in/ഇമെയില്‍: ihrd.itd@gmail.com.