മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംരംഭക മീറ്റ് 2023 സംഘടിപ്പിച്ചു. സംരംഭക മേഖലയിലുള്ള വികസനത്തിനും തൊഴിൽ സാധ്യതകളുടെ പ്രോത്സാഹനത്തിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് പി പ്രസന്ന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ മഞ്ഞകുളം നാരായണൻ, ലീന പുതിയോട്ടിൽ ബ്ലോക്ക് മെമ്പർ എം.പി ബാലൻ എന്നിവർ സംസാരിച്ചു. വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ ക്ലാസ്സ് നയിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം രവീന്ദ്രൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സരുൺ നന്ദിയും പറഞ്ഞു.