അയിലൂര്‍ പഞ്ചായത്തിലെ പൊതുവഴിയില്‍ മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി 5000 രൂപ പിഴ ചുമത്തി. പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗമാണ് അയിലൂര്‍ പൊതുശ്മശാനത്തിനടുത്തായി വലിച്ചെറിയപ്പെട്ട നിലയില്‍ മാലിന്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി ഡാനിയല്‍, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍, വി.ഇ.ഒ ഷിജു, ക്ലാര്‍ക്ക് അജീഷ് എന്നിവരടങ്ങുന്ന സംഘം പൊതുശ്മശാനത്തിനടുത്തായി വലിച്ചെറിയപ്പെട്ട മാലിന്യം പരിശോധിക്കുകയും ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തില്‍ നെന്മാറയിലെ ഹോട്ടലിന്റെ ഉടമസ്ഥര്‍ക്കതിരെ പിഴ ചുമത്തി നോട്ടീസ് നല്‍കുകയും ചെയ്തു. പിഴ ഹോട്ടലുടമ പഞ്ചായത്ത് ഓഫീസില്‍ അടച്ചതായി സെക്രട്ടറി അറിയിച്ചു.