2022-23 അധ്യയന വർഷം മാർച്ചിൽ നടത്തിയ പത്താംതരം, ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ., ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി എന്നീ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ മത്സ്യത്തൊഴിലാളികളുടെയും/അനുബന്ധ തൊഴിലാളികളുടെയും മക്കൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്ന മത്സ്യബോർഡ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.

2022-23 വർഷം കായിക വിനോദ മത്സരങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് ക്യാഷ് അവാർഡ് നൽകുന്ന പദ്ധതി പ്രകാരവും അപേക്ഷ നൽകാം.

അപേക്ഷ നൽകുന്നതിനും ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മത്സ്യബോർഡിന്റെ ഫിഷറീസ് ഓഫീസുമായോ, മേഖല ഓഫീസുമായോ ബന്ധപ്പെടണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20 വൈകീട്ട് 5 മണി.