2023 ലെ കേരളാ എൻജിനീയറിങ് അഡ്മിഷനുമായി ബന്ധപ്പെട്ടാ വിവിധ കോളജുകളെയും, കോഴ്‌സുകളെയും, എൻജിനീയറിംഗ് മേഖലയിലെ വിവിധ ജോലി സാധ്യതകളെയും സംബന്ധിച്ച്, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയനിവാരണത്തിന് ഈ മേഖലയിലെ വിദഗ്ധർ ഉൾപ്പെട്ട ഹെൽപ്പ് ഡെസ്‌ക് പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിംങ് കോളജിൽ പ്രവർത്തനം തുടങ്ങി. ഓപ്ഷൻ തയാറാക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമുള്ള സഹായവും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് 9447332391, 9447110143, 9446189453, 9895983656 എന്നീ ഫോൺ നമ്പറുകളിലും www.lbtac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.