നിയമസഭാ ലൈബ്രറിയുടേയും ഔദ്യോഗിക ഭാഷാ വകുപ്പുതല സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ ലൈബ്രറിയുടെ നവീകരിച്ച കൗണ്ടർ, എഴുത്തുകാരുടെ കൈയ്യൊപ്പിട്ട പുസ്തക ശേഖരം, വായനദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം എന്നിവ കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി വായന മത്സരം, കവിതാ പാരായണ മത്സരം എന്നിവയും എഴുത്തുകാരി ഡോ. ജെസി നാരായണന്റെ പ്രഭാഷണവും സംഘടിപ്പിച്ചു. നിയമസഭാ സെക്രട്ടറി എം.എം. ബഷീർ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി പി. മനോഹരൻ നായർ, സ്‌പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബി, ചീഫ് ലൈബ്രേറിയൻ ലൈല എ.എസ്, നിയമസഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.