ഇടുക്കി ജില്ലയിലെ പൂച്ചപ്ര, പൂമാല, മേത്തൊട്ടി പ്രദേശങ്ങളിലെ മലഅരയ, ഊരാളി എന്നീ ആദിവാസി വിഭാഗങ്ങൾക്കിടയിൽ ആത്മഹത്യ പ്രവണത വർദ്ധിച്ചുവരുന്നു എന്നും രണ്ട് മാസത്തിനുള്ളിൽ പത്തോളം പേർ ഈ മേഖലയിൽ ആത്മഹത്യ ചെയ്തുവെന്നുമുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി തൊടുപുഴ ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസർ, തൊടുപുഴ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എന്നിവർ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ കമ്മീഷൻ നിർദ്ദേശം നൽകി.