സ്വാതന്ത്ര്യ സമര സേനാനി തളിപ്പറമ്പ് ശ്രീകണ്ഠാപുരം ഐച്ചേരി-മാപ്പിനിയിലെ തിക്കൽ ഗോവിന്ദൻ നമ്പ്യാർ , ഇരിക്കൂർ – പെരുവളത്തുപറമ്പിലെ ചെറിയാണ്ടി കുഞ്ഞിരാമൻ എന്നിവരെ റവന്യു വകുപ്പ് ആദരിച്ചു. അഡ്വ: സജീവ് ജോസഫ് എംഎൽഎ ആദര പത്രം നൽകി .
എ ഡി എം കെ.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ കെ.വി. ഫിലോമിന, കൗൺസിലർമാരായ ചന്ദ്രാംഗദൻ , പ്രദീപൻ , വി സി രവീന്ദ്രൻ , ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് നസിയത്ത് ടീച്ചർ, തളിപ്പറമ്പ് തഹസിൽദാർ പി സജീവൻ, എൽ ആർ തഹസിൽദാർ കെ.ചന്ദ്രശേഖരൻ, ശ്രീകണ്ഠാപുരം വില്ലേജ് ഓഫീസർ ടി.കെ. ബിജോയ്,ഇരിക്കൂർ വില്ലേജ് ഓഫീസർ സി.എച്ച് വാഹിദ് മറ്റുദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.