സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ നിർമാണം പൂർത്തിയാക്കിയ ഏഴ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നാളെ (ജൂൺ 22) റവന്യൂ മന്ത്രി കെ.രാജൻ നിർവഹിക്കും. പാലമേൽ, വെട്ടിയാർ, തഴക്കര, മുട്ടാർ, പുളിങ്കുന്ന്, പുന്നപ്ര, പള്ളിപ്പുറം സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുക.

22ന് രാവിലെ ഒൻപത് മണിക്ക് നടക്കുന്ന പാലമേൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ എം.എസ് അരുൺകുമാർ എം. എൽ. എ അധ്യക്ഷനാകും. കൊടുക്കുന്നിൽ സുരേഷ് എം. പി മുഖ്യാതിഥിയാകും.

രാവിലെ പത്തിന് നടക്കുന്ന തഴക്കര, വെട്ടിയാർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങിൽ എം.എസ് അരുൺകുമാർ എം. എൽ. എ അധ്യക്ഷനാകും. കൊടുക്കുന്നിൽ സുരേഷ് എം. പി മുഖ്യാതിഥിയാകും.

കുട്ടനാട് താലൂക്കിലെ മുട്ടാർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം പകൽ 11.30 ന് നടക്കും ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും.

കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12.30ന് നിർവഹിക്കും. ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും.

ഉച്ചയ്ക്ക് 2 30ന് നടക്കുന്ന പുന്നപ്ര സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ എച്ച് സലാം എം.എൽ.എ അധ്യക്ഷത വഹിക്കും. എ എം ആരിഫ് എം.പി മുഖ്യാതിഥിയാകും.

വൈകിട്ട് 5.30ന് നടക്കുന്ന പള്ളിപ്പുറം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ ദലീമ ജോജോ എംഎൽഎ അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.