കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്‌, മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച് ഡി എസിന്‌ കീഴിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് ഒഴിവിലേക്ക്‌ നിയമനം നടത്തുന്നു. 40000 രൂപ മാസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത : ബി എസ്‌ സി ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി അല്ലെങ്കിൽ ബി എസ്‌ സിയും ഡി എം ആർ ഐ ടിയും. പ്രായപരിധി: 18 വയസ്സിനും 45 നും മധ്യേ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23ന്‌ രാവിലെ 11.30ന്‌ ഐ എം സി എച്ച്‌ സൂപ്രണ്ട്‌ ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന്‌ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.