പെരുവയൽ ഗ്രാമപഞ്ചായത്തിന്റെ ബഡ്സ് സ്കൂൾ കെട്ടിട നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം.കെ.രാഘവൻ എം പി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി അധ്യക്ഷത വഹിച്ചു.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനവും പരിചരണവും ഉറപ്പാക്കുന്നതിന് കീഴ്മാട് മാമ്പുഴക്ക് സമീപമാണ് പഞ്ചായത്ത് ബഡ്സ് സ്കൂളിനായി കെട്ടിടം നിർമ്മിക്കുന്നത്. വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുബിത തോട്ടാഞ്ചേരി, പി.കെ ഷറഫുദ്ദീൻ, സീമ ഹരീഷ്, മെമ്പർ കെ.ടി മിനി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.എം സദാശിവൻ, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊതാത്ത് മുഹമ്മദ്, എ.എം ആശിക്ക്, രാജീവൻ ചാത്തമ്പത്ത്, മൊയ്തീൻ എൻ.കെ, വി.കെ ഷമീർ, പി.പി ബഷീർ എന്നിവർ സംസാരിച്ചു.