കിഫ്ബി പദ്ധതിയില്‍പ്പെട്ട കൂടരഞ്ഞി-കൂമ്പാറ റോഡിലെ വീട്ടിപ്പാറ പാലം നിര്‍മ്മിക്കുന്നതിനുവേണ്ടി കുടരഞ്ഞി-കൂമ്പാറ റോഡിൽ ജൂൺ 22 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത്‌ വരെ വാഹന ഗതാഗതം നിയന്ത്രിക്കും. കുടരഞ്ഞിയില്‍ നിന്നും കൂമ്പാറ – കക്കാടംപൊയില്‍ ഭാഗത്തേക്ക്‌ പോകേണ്ട എല്ലാ വാഹനങ്ങളും കൂടരഞ്ഞിയില്‍ നിന്നും കൂടരഞ്ഞി പോസ്റ്റ്‌ ഓഫീസ്‌ ജംഗ്ഷന്‍ – മരഞ്ചാട്ടി -പുഷ്പഗിരി വഴി കൂമ്പാറയ്ക്കും കക്കാടംപൊയിലിലേക്കും പോകേണ്ടതാണ്‌. കൂടാതെ കക്കാടംപൊയില്‍/ കുമ്പാറയില്‍ നിന്നും കുടരഞ്ഞി ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും കൂമ്പാറ – പുഷ്പഗിരി – മരഞ്ചാട്ടി വഴി കൂടരഞ്ഞിയിലേക്കും പോകേണ്ടതാണെന്ന് കേരള റോഡ്‌ ഫണ്ട്‌ ബോര്‍ഡ്‌ – പ്രൊജക്റ്റ് മാനേജമെന്‍റ്‌ യൂണിറ്റ്‌, കോഴിക്കോട് / വയനാട്‌ ഡിവിഷന്‍ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു.