മിഷന്‍ കോര്‍ഡിനേറ്റര്‍ നിയമനം

ജില്ലയിലെ (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍) സാഫ് പദ്ധതികളുടെ നടത്തിപ്പിനും ഏകോപനത്തിനും മിഷന്‍ കോര്‍ഡിനേറ്ററെ നിയമിക്കുന്നു. യോഗ്യത എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ എം.ബി.എ. പ്രായപരിധി 35 വയസ്സ്. ടൂ വീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 3 ന് രാവിലെ 10.30 ന് തളിപ്പുഴ മത്സ്യഭവനില്‍ അസല്‍ രേഖകളുമായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04936 293214.

താത്ക്കാലിക നിയമനം

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി സിവില്‍ എഞ്ചിനീയറിംഗ്/ ബി.ടെക് സിവില്‍ എഞ്ചിനീയറിംഗ്. താത്പര്യമുളളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 1 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04935 235235.

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ജൂണ്‍ 30 ന് രാവിലെ 11 ന് അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 299481.

വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ നിയമനം

മാനന്തവാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രിക് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 23 ന് രാവിലെ 11 ന് മാനന്തവാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എത്തിച്ചേരണം. ഫോണ്‍: 04935 295068.