ഏകദിന പ്രകൃതി പഠന ക്യാമ്പ്; അപേക്ഷ ക്ഷണിച്ചു

വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവല്‍ക്കരണ വിഭാഗം വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഏകദിന പ്രകൃതി പഠന ക്യാമ്പിന് സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഉള്‍പ്പടെ 40 പേര്‍ അടങ്ങുന്ന പഠന സംഘങ്ങള്‍ക്കാണ് ക്യാമ്പ് അനുവദിക്കുന്നത്. നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി എക്‌സറ്റന്‍ഷന്‍ ഡിവിഷന്‍, വനശ്രീ മാത്തോട്ടം, പി.ഒ അരക്കിണര്‍, കോഴിക്കോട്- 673028 എന്ന വിലാസത്തില്‍ ജൂലൈ 15 നകം ലഭിക്കണം. ഫോണ്‍: 8547603871.

ക്വാളിറ്റി മോണിറ്റര്‍മാരുടെ പാനല്‍; അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസില്‍ ക്വാളിറ്റി മോണിറ്റര്‍മാരുടെ ജില്ലാതല പാനലിലേക്ക് തദ്ദേശ സ്വയംഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ് സംരംക്ഷണം തുടങ്ങിയ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും സിവില്‍, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ നിന്നും വിരമിച്ച 65 വയസ്സില്‍ താഴെ പ്രായമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 27 നകം ജോയന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, 673122 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 205959, 296959.

ഹിന്ദി അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

അടൂര്‍ സെന്ററിലെ പി.എസ്.സി അംഗീകൃത ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ബി.എ ഹിന്ദി പാസ്സായവര്‍ ജൂണ്‍ 30 നകം അപേക്ഷിക്കണം. ഫോണ്‍: 04734296496, 8547126028.