കോഴിക്കോട് നഗരസഭയുടെ അംഗീകൃത മാസ്റ്റർപ്ലാൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെയും സംഘടനകളുടെയും നിർദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചുകൊണ്ട് 04/05/2023 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം കരട് മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിച്ചു. നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലും (http://kozhikodecorporation.lsgkerala.gov.in/en/node/397) കോഴിക്കോട് നഗരസഭ കാര്യാലയം, എൽ.എസ്.ജി.ഡി പ്ലാനിംഗ് ഓഫീസ് (നഗരാസൂത്രണ കാര്യാലയം) എന്നിവിടങ്ങളിലും മാസ്റ്റർപ്ലാൻ പരിശോധനയ്ക്ക് ലഭ്യമാണ്. ജൂലൈ 2 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ടൗൺ പ്ലാനർ അറിയിച്ചു.