ദേശീയ തലത്തിൽ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ദേശീയ ശാസ്ത്ര സാങ്കേതിക മന്ത്രാലയം ആവിഷ്‌കരിച്ച പദ്ധതിയായ ഇൻസ്‌പെയർ അവാർഡ് മനാക്-ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 10 മുതൽ 15 വയസ് വരെയുള്ള വിദ്യാർഥികളുടെ ആശയങ്ങൾ ഓഗസ്റ്റ് 31 നകം www.inspireawards-dst.gov.in ൽ രജിസ്റ്റർ ചെയ്യാം. ഒരു സ്‌കൂളിന് 5 വിദ്യാർഥികളെ വരെ നാമനിർദ്ദേശം ചെയ്യാം. മൊബൈൽ ആപ്പ് ഉപയോഗിച്ചും നോമിനേഷൻ രജിസ്റ്റർ ചെയ്യാം. ഇതിനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ E-MIAS വെബ് പോർട്ടലിൽ നിന്നോ INSPIRE-MANAK App ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.