കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ യുനെസ്‌കോ ചെയര്‍ ഓണ്‍ ഇന്റിജന്‍സ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്റ് സസ്‌റ്റൈനബിള്‍ ഡെവലപ്മെന്റ് സംഘടിപ്പിക്കുന്ന ‘ജ്ഞാന ദീപം’ ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭാസ പരിപാടി മാന്തവാടിയില്‍ തുടങ്ങി. നല്ലൂര്‍നാട് ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അംബേദ്കര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി.ആര്‍ ആശ അധ്യക്ഷത വഹിച്ചു. ഗോത്രജനതയുടെ സാംസ്‌കാരിക പൈതൃകം ഉള്‍ക്കൊണ്ട് അവരുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ യുനെസ്‌കോ ചെയര്‍ ജ്ഞാനദീപം ആരംഭിച്ചത്.
ഹയര്‍ സെക്കന്‍ഡറി തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലകളിലേക്ക് പ്രവേശനം നേടുന്നതിന് ആവശ്യമായ പരിശീലനം നല്‍കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിലുള്ള വിദഗ്ദരായ സി. അശ്വതി, പി.വി അഹമ്മദ് എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. യുനെസ്‌കോ ചെയര്‍ ഹോള്‍ഡര്‍ പ്രൊഫ. ഇ. പുഷ്പലത, സ്‌കൂള്‍ മാനേജ്മന്റ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞിരാമന്‍ വാളാട്, ഹെഡ് മാസ്റ്റര്‍ എന്‍. സതീശന്‍, സീനിയര്‍ സൂപ്രണ്ട് ശ്രീകല, യുനെസ്‌കോ ചെയര്‍ റിസോഴ്സ് പേഴ്സണ്‍ ഡോ. സിറാജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.