മണ്ണിനെയും കൃഷിയെയും സംരക്ഷിക്കാനുള്ള സ്ത്രീമുന്നേറ്റമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
41 ലക്ഷം കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ സേവനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ ആണ് നെറ്റ് പ്ലാൻ തയ്യാറാക്കിയത്. മണ്ണിനെയും കൃഷിയെയും സംരക്ഷിക്കുകയാണ് നെറ്റ് പ്ലാനിന്റെ ലക്ഷ്യം. കൃഷി, ജലസേചന, മൃഗക്ഷേമ വകുപ്പുകളുമായി ചേർന്നാണ് നെറ്റ് പ്ലാൻ സമഗ്രമായി തയ്യാറാക്കുന്നത്. പ്ലാനിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കണം. പ്രകൃതിയെ സംരക്ഷിച്ച് കാലാവസ്ഥ വ്യതിയാനം നേരിടേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓരോ വ്യക്തിയുടെയും ഉടമസ്ഥതയിൽ ഉള്ള സർവേ നമ്പറിൽ നടത്തേണ്ട പരിപാലന പ്രവർത്തികൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പദ്ധതിയാണ് നെറ്റ് പ്ലാൻ. ജില്ലാ ആസൂത്രണ സമിതി കിലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി തയ്യാറാക്കിയ നെറ്റ് പ്ലാനിന്റെ പ്രകാശനമാണ് വരവൂർ ഗ്രാമ പഞ്ചായത്തിൽ നടന്നത്.