ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൃഗശാലയായി മാറുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് അടുത്ത ജനുവരിയിൽ തുറക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. തിരുവനന്തപുരം, തൃശ്ശൂർ മൃഗശാലകളിൽ നിന്നും മൃഗങ്ങളേയും പക്ഷികളേയും ജൂലൈ മാസത്തിൽ തന്നെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിക്കാൻ ആരംഭിക്കും.

കേരളത്തിന് പുറത്ത് നിന്നും ഇന്ത്യക്ക് വെളിയിൽ നിന്നും മൃഗങ്ങളെ എത്തിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ നടത്തി വരികയാണ്. കഴിഞ്ഞ ദിവസം പാലക്കാട് നെന്മാറയിൽ നിന്നും പുത്തൂരിൽ ചികിത്സക്കായി എത്തിച്ച പുലിക്കുട്ടിക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും പുലികുട്ടി ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയതായും മന്ത്രി പറഞ്ഞു. നെയ്യാറിൽ നിന്നും പുത്തൂരിൽ എത്തിച്ച ദുർഗയെ എത്തിച്ച ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി കെ രാജൻ.

ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, അസിസ്റ്റൻറ് കളക്ടർ വി എം ജയകൃഷ്ണൻ, സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ കീർത്തി ഐഎഫ്എസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു