അക്ഷരവും ആധുനിക സാങ്കേതിക വിജ്ഞാനവും മാത്രമല്ല നല്ല മനുഷ്യനും കൂടിയാവണം എന്നുള്ളതാണ് അറിവുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ജില്ലാ ആസൂത്രണ സമിതി ഹാളിൽ വച്ച് നടന്ന തുല്യതാ പഠന പ്രോത്സാഹന പദ്ധതി 2023 പഠിതാക്കളുടെ സംഗമവും മോട്ടിവേഷൻ ക്ലാസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതുതായി വിദ്യാഭ്യാസം കൈവരിച്ചവരുടെ മുഖത്തെ സന്തോഷമായിരിക്കണം നമ്മുടെ പ്രതിഫലമെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ് കളക്ടർ മുഹമ്മദ്‌ ഷെഫീഖ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലത ചന്ദ്രൻ, ജില്ലാ കോ -ഓർഡിനേറ്റർ സജി തോമസ്, പൊതുമരാമത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ദീപ എസ് നായർ,ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്‌, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ഷിബു, ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീലത എൻ കെ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷാജി. എസ്, ഡോ. ഡി ശ്രീജ, പ്രൊജക്റ്റ്‌ കോ – ഓർഡിനേറ്റർ ശ്യാംലാൽ വി വി എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ സ്വാഗതവും അസിസ്റ്റന്റ് കോ – ഓർഡിനേറ്റർ ആർ അജിത്കുമാർ നന്ദിയും പറഞ്ഞു.