അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിമുക്തിമിഷന്‍ ജില്ലാതല പരിപാടി എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പുന്നപ്ര സഹകരണ എഞ്ചിനീയറിങ് കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റൂബിന്‍ വി. വര്‍ഗീസ് അധ്യക്ഷനായി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എന്‍. നൗഷാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലപ്പുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ. പ്രസാദ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു. വിമുക്തി മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ അഞ്ജു എസ്. റാം, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എസ്. മധു, കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി. അശോക് കുമാര്‍, അധ്യാപകന്‍ ആര്‍. വിനീത് തുടങ്ങിയവര്‍ പങ്കെടുത്തു.
