ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു. എസ്.ഡി. കോളേജില്‍ സംഘടിപ്പിച്ച ചടങ്ങ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ആലപ്പുഴ ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എസ്. ഡി. കോളേജ് എന്‍.എസ്.എസ്., എന്‍.സി.സി., ആന്റി നര്‍ക്കോടിക് ക്ലബ്ബ്, ടീം കേരള എന്നിവരുടെ സഹകരണത്തോടെയാണ് ലഹരി വിരുദ്ധദിനാചരണം സംഘടിപ്പിച്ചത്.
ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ കെ.എച്ച്. പ്രേമ അധ്യക്ഷയായി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മനോജ് കൃഷ്‌ണേശ്വരി വിഷയാവതരണം നടത്തി. ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ.എസ്. ലക്ഷ്മി, മലയാള വിഭാഗം അധ്യാപിക സിന്ധു അന്തര്‍ജനം തുടങ്ങിയവര്‍ പങ്കെടുത്തു.