ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ് യദൗത്യത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ജില്ലാതല ഉദ്‌ഘാടനം പയ്യാനക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കെ.കെ നിർവഹിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പുതിയ പരിപാടിയായ ‘ഉയരെ’ യുടെ പ്രകാശനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം നിർവഹിച്ചു. ലോക ലഹരിവിരുദ്ധ ദിനാചരണ സന്ദേശമായ “മനുഷ്യന് പ്രാധാന്യം നൽകാം, ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താം” എന്ന വിഷയത്തെ കുറിച്ച് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷാജി സംസാരിച്ചു.
കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസിന് മെഡിക്കൽ ഓഫീസർ ഡോ. ഹൈഫ മൊയ്‌ദീൻ നേത്യത്വം നൽകി. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ഹൈഡ്രജൻ ബലൂൺ വാനിലുയർത്തി.
ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ മനോജ് സി, എക്‌സൈസ് ബാഷ്പജൻ പ്രെവെൻറ്റീവ് ഓഫീസർ മോഹൻദാസ്, സബ് ഇൻസ്‌പെക്ടർ സാജൻ പുതിയോട്ടിൽ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഇൻചാർജ് മുഹമ്മദ് മുസ്തഫ, പയ്യാനക്കൽ ജി വി എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി ബിനു, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഷാലിമ, കൺസൽട്ടന്റ് ദിവ്യ സി, ടി സി പി സൈക്കോളജിസ്റ്റ് അശ്വതി കെ.എൻ എന്നിവർ പങ്കെടുത്തു. പയ്യാനക്കൽ ജി വി എച്ച് എസ് എസ് പ്രിൻസിപ്പൽ ബിന്ദു സ്വാഗതവും എൻ ടി സി പി സോഷ്യൽ വർക്കർ റോഷ്‌നി നന്ദിയും പറഞ്ഞു.