ചീഫ് സെക്രട്ടറിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും യാത്രയയപ്പ് ചടങ്ങും മാതൃഭാഷാ പ്രതിജ്ഞ ശിലാഫലകം അനാച്ഛാദനവും ഓൺലൈൻ നിഘണ്ടു പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാളെ വൈകുന്നേരം 3.30ന് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര വിജിലൻസ് വകുപ്പ് സെക്രട്ടറി ഡോ.വേണു. വി സ്വാഗതമാശംസിക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയും, സംസ്ഥാന പോലീസ് മേധാവി അനിൽകാന്തും മറുപടി പ്രസംഗം നടത്തും. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ നന്ദി അറിയിക്കും.