വേളം ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ശിശു മന്ദിരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തായന ബാലാമണി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ സറീന നടുക്കണ്ടി, സി.പി. ഫാത്തിമ, പറമ്പത്ത് ഷരീഫ്, പി.പി.ദിനേശൻ, വി.എം.ദിനേശൻ, ടി.സുരേഷ്, കെ.കെ., നൗഷാദ്, പ്രദീപൻ, കെ.എം രാജീവൻ, തുടങ്ങിയവർ പങ്കെടുത്തു.