ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിന്റെ അധികാര പരിധിയിൽ വരുന്ന കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭക്ഷ്യസുരക്ഷാ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി കരാർ അടിസ്ഥാനത്തിൽ 2023 -24 സാമ്പത്തിക വർഷത്തിലേക്ക് വാഹനം ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്നും ദർഘാസ് ക്ഷണിച്ചു.
മഹീന്ദ്ര ബൊലിറോ, ടാറ്റസുമോ, മാരുതി എർട്ടിഗ, സിഫ്റ്റ് ഡിസയർ, ഹോണ്ട അമേസ്, ഷെവർലെറ്റ് എൻജോയ്, ടാറ്റാ ഇൻഡിഗോ തുടങ്ങിയ വാഹന ഉടമകൾക്ക് അപേക്ഷിക്കാം. ദർഘാസ് ഫോറം ജൂലൈ 19 മുതൽ 26 വരെ പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി വരെ വിൽക്കപ്പെടും. ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28ന് വൈകുന്നേരം 4 മണി വരെ. ദർഘാസ് ഫോറം ജൂലൈ 29ന് രാവിലെ 11 മണിക്ക് തുറക്കും. അപേക്ഷ സമർപ്പിക്കുമ്പോൾ നിരതദ്രവ്യം: 5400 രൂപ. ദർഘാസ് ഫോറത്തിന് 1000 രൂപയോടൊപ്പം 18 ശതമാനം ജി.എസ്.ടിയും നൽകണം. കൂടുതൽ വിവരങ്ങൾക്ക് :0495 2724300, 8943346197