ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ ഒമ്പതാം ദിവസം വയോജന സംഗമത്തിന്റെ ഉദ്ഘാടനം രാജീവ് ഗാന്ധി ടൗൺഹാളിൽ തൃശൂർ എം. പി. ടി.എൻ. പ്രതാപൻ നിർവ്വഹിച്ചു.ഭൂമിയുടെ അവകാശം മനുഷ്യന് മാത്രമല്ലായെന്നും മണ്ണും ജലവും വായുവും സംരക്ഷിക്കപ്പടേണ്ടതിന്റെ ഓർമ്മപ്പെടുത്തലാണ് നഗരസഭയുടെ ഞാറ്റുവേല മഹോത്സവം എന്ന് എം പി ടി എൻ പ്രതാപൻ അഭിപ്രായപെട്ടു.
ആയൂർവേദ ചികിത്സകനും എഴുത്തുകാരനുമായ ഡോ. ജയചന്ദ്രൻ നാട്ടുവള്ളി മുഖ്യാതിഥിയായി.
ചടങ്ങിൽ ജർമ്മനിയിലെ ബെർലിനിലിൽ 2023 ജൂൺ 17 മുതൽ 26 വരെയായി നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ റോളർ സ്കേറ്റിംഗിൽ ഇരട്ട സ്വർണ്ണ തിളക്കം നേടിയ പ്രതീക്ഷ ട്രെയിനിംഗ് സെന്ററിലെ വിദ്യാർത്ഥി അഭിജിത്ത്. സി.ആറിനെ ആദരിച്ചു.അതോടൊപ്പം ഇരിങ്ങാലക്കുടയിലെ വയോജനങ്ങളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളായ ശാന്തിസദനത്തിനു വേണ്ടി സിസ്റ്റർ അനിസിയ, ബെത് സൈദക്കുവേണ്ടി ഫാ. ഡെയ്സൺ, സാകേതത്തിനു വേണ്ടി മോഹനൻ , വാനപ്രസ്ഥത്തിനു വേണ്ടി ഗോപിനാഥ് പീടിക്കപറമ്പിലിനെയും ആദരിച്ചു.
മുൻസിപ്പൽ ചെയർമാൻ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് വൈസ് ചെയർമാൻ ടി.വി. ചാർളി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിസി ഷിബിൻ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് അനസ്, പൊതുമരാമത്ത്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേയ്ക്കാടൻ, മുനിസിപ്പൽ കൗൺസിലർ കെ.എം. സന്തോഷ് എന്നിവർ പങ്കെടുത്തു.
തുടർന്ന് സംഗമ സാഹിതി ഒരുക്കിയ ജയചന്ദ്രഗാനങ്ങളിൽ ഇരിങ്ങാലക്കുടക്കാരനായ ജയചന്ദ്രൻ പാടിയ ഗാനങ്ങൾ തദ്ദേശീയരായ ഗായകർ ആലപിച്ചു.കാർഷിക സെമിനാറിൽ ഫോളിയാർ വളപ്രയോഗം കൃഷിയിൽ എന്ന വിഷയത്തിൽ തൃശൂർ മണ്ണു പരിശോധന കേന്ദ്രത്തിലെ കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ വിഷയാവതരണം നടത്തി.