സുല്‍ത്താന്‍ ബത്തേരി നഗരസഭ ദേശീയ നഗര ഉപജീവന മിഷന്റെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ വഴിയോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും വെന്റിങ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. വിതരോണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. സുല്‍ത്താന്‍ ബത്തേരി വ്യാപാരഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. 137 വഴിയോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും 35 പേര്‍ക്ക് വെന്റിങ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. റഷീദ്, പി.എസ് ലിഷ, ജെ.എച്ച്.ഐ വിദ്യ, യു. അമല്‍, സിഗാള്‍ തോമസ്, വ്യാപാരി വ്യവസായി പ്രതിനിധികള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.