ചാലിയം ഗവ. ഫിഷറീസ് എൽ.പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സാഹിത്യ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസമരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം ലുബൈന ബഷീർ ഉദ്ഘാടനം നിർവഹിച്ചു.

എഴുത്തുകാരനും കവിയുമായ എം.എ ബഷീർ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ‘കുഞ്ഞുകൈകളിൽ പുസ്തകം’ പദ്ധതി ഗ്രാമപഞ്ചായത്തംഗം കെ.വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. പി.ടി.എ അംഗം കെ.പി ജലീൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എ അബ്ദുൾ റഹീം, ബഷീർ കൃതികൾ പരിചയപ്പെടുത്തി. എം.പി.ടി.എ ചെയർപേഴ്സൺ വി.സി ബുഷറ, എസ്.ആർ.ജി കൺവീനർ ടി.കെ ബിബിന, വിദ്യാരംഗം കൺവീനർ എം.അർഷ എന്നിവർ സംസാരിച്ചു. തുടർന്ന് ബഷീർ ജീവിത ചരിത്രരേഖ, ബഷീർ കൃതികൾ എന്നിവയുടെ പ്രദർശനവും കുട്ടികളുടെ ഗാനാലാപനവും നടന്നു.