സ്വയം  തൊഴില്‍  വായ്പ; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ‘ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന’ പദ്ധതിക്ക് കീഴില്‍ സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നു. ജില്ലയിലെ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികള്‍ക്ക് അപേക്ഷിക്കാം. പരമാവധി രണ്ട് ലക്ഷം രൂപയാണ് വായ്പ. അപേക്ഷകര്‍ 18 നും 55നും ഇടയില്‍ പ്രായമുള്ളവരാകണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. നാല് ശതമാനം പലിശ നിരക്കില്‍ തുക 60 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം)തിരിച്ചടക്കണം. തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2705036, 9400068513.

മുച്ചക്ര വാഹന വിതരണം; അപേക്ഷ ക്ഷണിച്ചു

കെ സുധാകരന്‍ എം പിയുടെ പ്രാദേശിക നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. തളിപ്പറമ്പ് മുനിസിപ്പാലിറ്റി (വാര്‍ഡ് 23), കൊളച്ചേരി (വാര്‍ഡ് 16), മുഴപ്പിലങ്ങാട് (വാര്‍ഡ് 2), പടിയൂര്‍ (വാര്‍ഡ് 7), കണ്ണൂര്‍ കോര്‍പ്പറേഷന്‍ (വാര്‍ഡ് 26, 28, 38, 41), മാങ്ങാട്ടിടം (വാര്‍ഡ് 8), കീഴല്ലൂര്‍ (വാര്‍ഡ് 4), പിണറായി (വാര്‍ഡ് 1) എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ 40 ശതമാനമോ അതില്‍ കൂടുതലോ അംഗപരിമിതിയുള്ള  ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേക്ഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സൈഡ് വീലോടു കൂടിയ സ്‌കൂട്ടര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടില്ലെന്ന് സി ഡി പി ഒയില്‍ നിന്നുള്ള സാക്ഷ്യപത്രവും സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ജൂലൈ 10ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 8281999015.

ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം; അപേക്ഷ ക്ഷണിച്ചു

കെ സുധാകരന്‍ എം പിയുടെ പ്രാദേശിക നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ (വാര്‍ഡ് 18, 31), പരിയാരം (വാര്‍ഡ് 11), ചിറക്കല്‍ (വാര്‍ഡ് 20), മാലൂര്‍ (വാര്‍ഡ് 14), കുറ്റിയാട്ടൂര്‍ (വാര്‍ഡ് 12)എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേക്ഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇലക്ട്രോണിക് വീല്‍ചെയര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടില്ലെന്ന സി ഡി പി ഒയില്‍ നിന്നുള്ള സാക്ഷ്യപത്രവും സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫിസില്‍ ജൂലൈ 10ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 8281999015.