2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരിൽ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ച്, സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട വോട്ടർമാരുടെ 100 ശതമാനം പങ്കാളിത്തം തെരഞ്ഞെടുപ്പിൽ  ഉറപ്പുവരുത്തുന്നതിനായി മജീഷ്യൻ ഗോപിനാഥ് മുതുകാടിനെ ഇൻഡ്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻനിര തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്റെ (SVEEP) കേരളത്തിന്റെ ഐക്കണായി തെരഞ്ഞെടുത്തു. ചീഫ് ഇലക്ടറൽ ഓഫീസർ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താൻ ഉദ്ദേശിക്കുന്ന പ്രധാന സ്വീപ്പ് ബോധവൽക്കരണ പരിപാടികളിൽ ഗോപിനാഥ് മുതുകാട് പങ്കെടുക്കും. മുതുകാടിനെ കൂടാതെ സിനിമാ പിന്നണി ഗായിക നഞ്ചിയമ്മ, ടിഫാനി ബ്രാർ (പി.ഡബ്ല്യു.ഡി ഐക്കൺ) രഞ്ജു.രഞ്ജിമാർ (ട്രാൻസ്‌ജെൻഡർ ഐക്കൺ) എന്നിവരും നിലവിൽ കേരളത്തിന്റെ സ്വീപ്പ് ഐക്കണുകളാണ്.