യാന ഉടമകള്‍ പരിശോധനക്ക് ഹാജരാകണം
ജില്ലയില്‍ നിലവിലുള്ള മത്സ്യബന്ധന ബോട്ടുകള്‍/ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ എന്നിവയുടെ കണക്കെടുക്കുന്നതിന് ഫിഷറീസ് വകുപ്പ് ജൂലൈ ആറ് മുതല്‍ വിവിധ ഹാര്‍ബറുകളില്‍ പരിശോധന നടത്തുന്നു. യാന ഉടമകള്‍ ഫിഷറീസ് വകുപ്പില്‍ നിന്നും അറിയിപ്പ് ലഭിക്കുന്ന മുറക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം പരിശോധനക്ക് ഹാജരാകണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പരിശോധന പൂര്‍ത്തിയാക്കിയ യാനങ്ങളെ മാത്രമേ ട്രോളിങ് നിരോധനത്തിന് ശേഷം കടലില്‍ മത്സ്യബന്ധനത്തിന് പോകാന്‍ അനുവദിക്കുകയുള്ളു.
അടിപ്പാത അടച്ചിടും
അപകടാവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തിരമായി മുറിച്ച് മാറ്റേണ്ടതിനാല്‍ പാറക്കണ്ടി മുനീശ്വരന്‍ കോവില്‍ പഴയ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന റെയില്‍വെ അടിപ്പാത (നമ്പര്‍ 1108 എഫ്) ജൂലൈ ആറ് വ്യാഴം രാവിലെ എട്ട് മുതല്‍ 11 മണി വരെ അടച്ചിടുമെന്ന് റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
ലേലം
ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കെ എല്‍ 13-എ എച്ച്-8207 നമ്പര്‍ ഓട്ടോറിക്ഷ, കെ എല്‍ 13-എ എച്ച് 7974 നമ്പര്‍ ഓട്ടോറിക്ഷ എന്നിവ ജൂലൈ 14ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ താലൂക്ക് ഓഫീസിലെ ആര്‍ ആര്‍ സെക്ഷനില്‍ ലഭിക്കും. ഫോണ്‍: 0497 2704969.
ജില്ലാ ശിശുക്ഷേമ സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജൂലൈ ഏഴിന് രാവിലെ 10.30ന് ജില്ലാ പ്ലാനിങ് ഓഫീസ് മിനി ഹാളില്‍ ചേരും.
ക്യാമ്പ് ഫോളോവര്‍ നിയമനം
മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക് (7), ബാര്‍ബര്‍ (4), ധോബി (8), വാട്ടര്‍ കാരിയര്‍(2), സ്വീപ്പര്‍ (2) എന്നീ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ജൂലൈ ആറിന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് നടക്കുന്ന കൂടിക്കാഴ്ചക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍: 0497 2781316.