വനമഹോത്സവം 2023ന്റെ ഭാഗമായി തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ഈങ്ങാപ്പുഴ വനപർവ്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. ഡി. പ്രജീഷ് അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ പി.യു. ദാസ് , ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.സുരേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. ബബീഷ് നേതൃത്വം നൽകി.