തിരുവാതിര ഞാറ്റുവേലയിൽ കർഷകർക്ക് ഉത്പാദനോപാദികൾ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ എക്കോഷോപ്പിന്റെ സഹകരണത്തോടെ കൃഷിഭവൻ പരിസരത്ത് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റര്‍ ഫലവൃക്ഷ തൈകള്‍ നല്‍കി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദബീവി അധ്യക്ഷത വഹിച്ചു.
തെങ്ങിൻ തൈകൾ, കമുകിൻ തൈകൾ, പപ്പായ, കുറ്റിക്കുരുമുളക്, വിവിധ തരം ഫലവൃക്ഷതൈകള്‍, പച്ചക്കറി തൈകൾ, സുഡോമോനാസ്, ട്രൈക്കോഡർമ, ജൈവ വളം തുടങ്ങിയവ ചന്തയിൽ ലഭ്യമാക്കി. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയില്‍ പച്ചക്കറി തൈകളുടെ വിതരണം ബ്ലോക്ക് വൈസ് പ്രസിഡന്റ് സുമ രാജേഷ് നിര്‍വഹിച്ചു. കുരുമുളക് കൃഷി വ്യാപനം പദ്ധതിയില്‍ വേര് പിടിപ്പിച്ച കുരുമുളക് വള്ളികളുടെ വിതരണം വികസന സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അയ്യുബ്ഖന്‍ നിര്‍വഹിച്ചു.
സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ എ അരവിന്ദൻ, മഞ്ജിത കെ, വാർഡ് മെമ്പർമാരായ അനില്‍ മാസ്റ്റര്‍, ഖദീജ സത്താര്‍, ആയിഷ, ശംസിത, റംല, ആർഷ്യ, ബുഷ്‌റ, വല്ലി എക്കോ ഷോപ് പ്രസിഡന്റ് രാജേന്ദ്രന്‍, സെക്രട്ടറി ലളിത, ഗിരീഷ് തേവള്ളി, കൃഷി അസിറ്റന്റുമാരായ ഷൈജ, വിപിന്‍, കാർഷിക വികസന സമിതി അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ സബീന എം.എം സ്വാഗതവും, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.