സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കുള്ള സ്പെഷ്യൽ സമ്മറി റിവിഷൻ – 2024 ട്രെയിനിങ് പോഗ്രാം സംഘടിപ്പിച്ചു. എസ് എസ് ആർ ട്രെയിനിംഗ് പോഗ്രാമിന്റെ ഉദ്ഘാടനവും സ്വീപ് ബോധവത്കരണ പോസ്റ്റർ പ്രകാശനവും ജില്ലാ കലക്ടർ എ ഗീത നിർവഹിച്ചു.

കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരാണ് ട്രെയിനിംഗ് പോഗ്രാമിൽ പങ്കെടുത്തത്. സി ഇ ഒ ഓഫീസിലെ സെക്ഷൻ ഓഫീസർ ശിവ് ലാൽ ആർ വി, സീനിയർ സൂപ്രണ്ട് ജി പ്രശാന്ത്, സി ഇ ഒ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് അനൂപ് വി. എസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

കേരള ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ, അഡീഷണൽ ചീഫ് ഇലക്ട്രറൽ ഓഫീസർ ആൻഡ് അഡീഷണൽ സെക്രട്ടറി ശർമ്മിള സി, ജോയിന്റ് ചീഫ് ഇലക്ട്രൽ ഓഫീസർ ആൻഡ് അഡീഷണൽ സെക്രട്ടറി കൃഷ്ണദാസൻ പി എന്നിവർ ആശംസകൾ അറിയിച്ചു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഹിമ കെ ഉദ്യോഗസ്ഥരോട് സംവദിച്ചു.