ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന്‌ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ കക്കയം, തോണിപ്പാറ, തുഷാരഗിരി, കരിയാത്തുംപാറ ഉള്‍പ്പെടെ എല്ലാ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളിലും ഇനിയൊരറിയിപ്പ്‌ ഉണ്ടാകുന്നതുവരെ പ്രവേശനം നിരോധിച്ച് ജില്ലാ കലക്ടർ എ.ഗീത ഉത്തരവിട്ടു.

മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തുടര്‍ച്ചയായി ജില്ലയില്‍ ഓറഞ്ച്‌ അലേര്‍ട്ടും അതിതീവ്ര മഴ മുന്നറിയിപ്പും പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്തങ്ങൾ തടയുന്നതിനായി ജില്ലയിലെ ബീച്ചുകള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.