ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2023ന് നോമിനേഷൻ ക്ഷണിച്ചു. 20 വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. നോമിനേഷനോടൊപ്പം നിർദിഷ്ട മാതൃകയിൽ  ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റു രേഖകളും നൽകണം. അവാർഡ് നോമിനേഷൻ സെപ്തംബർ 15നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്കോ ലഭിക്കണം. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മൊമന്റോയും ഉൾപ്പടുന്നതാണ് അവാർഡ്. വിശദവിവരങ്ങൾ www.swdkerala.gov.in ൽ ലഭിക്കും.