പന്തലായനി ബ്ലോക്ക് പഞ്ചായത്തും മഹിളാ കിസാൻ സ്വശാക്തീകിരൺ യോജന ( എംകെഎസ്പി) യും കിലയും സംയുക്തമായി സംഘടിപ്പിച്ച ജീവാണു വള പരിശീലനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ വി.പി അശോകൻ അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികളിൽ ജൈവകൃഷി പ്രോൽസാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് അമ്മമാർക്ക് ജീവാണു വള പരിശീലനം നൽകിയത്. വിദ്യാർത്ഥികളിൽ ജൈവ കൃഷി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്കിലെ സ്‌കൂളുകളിൽ 40 വീതം മൺ ചട്ടിയും പച്ചക്കറി തൈയും വളവും നൽകുന്ന പദ്ധതിയുടെ ഭാഗമായി മൺചട്ടി വിതരണവും നടന്നു.

കാരയാട് എ യു പി സ്‌കൂളിൽ നടന്ന പരിശീലന പരിപാടിക്ക് എം കെ എസ് പി ജില്ലാ കോർഡിനേറ്റർ ദീപ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ അഭിനീഷ്, പി ടി എ പ്രസിഡന്റ് ഷാജി മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക ഗീത ടീച്ചർ സ്വാഗതവും വി ജലീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.