ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ കാപ്പ കേസുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ചർച്ച സംഘടിപ്പിച്ചു. ജില്ലാ കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിൽ ജില്ലാ ലോ ഓഫീസർ സേവിയർ കെ.കെ കാപ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു.
എ ഡി എം സി.മുഹമ്മദ് റഫീഖ്, കോഴിക്കോട് സിറ്റിയിലും റൂറൽ പോലീസ് പരിധിയിലും കാപ കേസുകൾ കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.